കെ.പി.പി.എച്ച്.എ. പഠനക്യാമ്പ് തുടങ്ങി
ബത്തേരി:കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് സംസ്ഥാന പഠന ക്യാമ്പ് ബത്തേരി അസംപ്ഷന്‍ യു.പി.സ്കൂളില്‍ തുടങ്ങി. പഠനക്യാമ്പ് ബത്തേരി നഗരസഭാ ചെയര്മാന് ടി.എല്‍.സാബു ഉദ്ഘാടനം ചെയ്തു.കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. ഫാ.ജെയിംസ് പുത്തന്‍പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.സുനില്‍കുമാര്‍, സംസ്ഥാന ട്രഷറര്‍ കെ.പി.പോളി, ഉമ്മര്‍ പാലഞ്ചേരി, ജോണ്സണ് തൊഴുത്തുങ്കല്‍, ബെന്നി ആന്റണി, റോയി വര്‍ഗീസ്, കെ.ജി.ജോണ്സണ്, ബിനോജ് ജോണ്‍, ജോയി ജോസഫ്, എം.ടി.പ്രദീപ് കുമാര്‍, കെ.എല്‍.തോമസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിലായി ആര്.മുരളി, ആര്.ഗോപാലകൃഷ്ണന്, സി.കെ.യൂസഫ്, എം.സെയ്തലവി, കെ.യൂസഫ് എന്നിവര്‍ ക്ലാസ്സെടുത്തു.ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍