സ്കൂള്‍ പാചകപ്പുര ഉദ്ഘാടനം ചെയ്തു
പൂമല:ശ്രേയസ്സിന്റെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യ,യുണൈറ്റഡ് വേ ബാംഗ്ലൂര്‍ എന്നിവരുടെ സഹകരണത്തോടെ പ്രളയപുനര്നിര്മ്മാണപ്രവര്ത്തനങ്ങളുടെ ഭാഗമായി പൂമല ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ പണി കഴിപ്പിച്ച അടുക്കളയുടെ ഉദ്ഘാടനകര്‍മ്മം സുല്‍ത്താന്‍ ബത്തേരി നഗരസഭാദ്ധ്യക്ഷന്‍ ടി എല്‍ സാബു നിര്‍വ്വഹിച്ചു. വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി കെ സഹദേവന് അദ്ധ്യക്ഷനായിരുന്നു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. ഫാ ബെന്നി ഇടയത്ത് മുഖ്യസന്ദേശം നല്കി. നഗരസഭാ കൗണ്‍സിലര്‍ പി പി അയൂബ്, കാരിത്താസ് മാനേജര്‍ ഡോ. ഹരിദാസ്, യുണൈറ്റഡ് വേ സീനിയര്‍ പ്രോഗ്രാം മാനേജര്‍ മഹേഷ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ ആര് സാജന്, നൂണ് മീല്‍ ഓഫീസര്‍ അജയകുമാര്‍, ശ്രീജ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ഷീബ സ്വാഗതവും പി ടി എ പ്രസിഡണ്ട് അനില്‍ എസ് നായര്‍ നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് 6 അംഗണ്വാടികള്ക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍