യുണൈറ്റഡ് എഫ്.സി ടീം പ്രഖ്യാപനവും ജേഴ്സി പ്രകാശനവും നാളെ
പിണങ്ങോട്:ടൗണ്‍ ടീം പിണങ്ങോടിന്റെ ഫുട്ബാള്‍ പ്രൊമോഷന് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കളി മികവുകൊണ്ട് പ്രശസ്തിയാര്‍ജ്ജിച്ച ജില്ലാ ഫുട്ബോള്‍ ലീഗ് ബി ഡിവിഷന് ക്ലബ്ബ് യുണൈറ്റഡ് എഫ് സിയുടെ ഉടമസ്ഥാവകാശം ഇനി പിണങ്ങോടിന് സ്വന്തം. പ്രസ്തുത ടീം പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം നാസറിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റനും ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഫുട്ബാളറും ആര്.ആര്.ആര്.എഫ് കമാണ്ടന്റുമായ യു ഷറഫലി നിര്‍വ്വഹിക്കും. പ്രമുഖ വ്ളോഗര്‍ മുജീബ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രസ്തുത പരിപാടിയില്‍ വച്ച് ഫൈസല്‍ അരപ്പറ്റ, മനോജ്, ബൈജു, സഫറുള്ള, പദ്മനാഭന് തുടങ്ങിയവരെയും യൂട്യൂബില്‍ 10 ലക്ഷം (ഒരു മില്യണ്‍) സബ്സ് ക്രൈബര്മാരെ നേടിയെടുത്ത എം.ടി വ്ളോഗ് വ്ളോഗര്‍ മുജീബ് നെയും, ആരോഗ്യ യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടീം കോച്ചായി തിരെഞ്ഞെടുത്ത അഭിലാഷിനെയും ആദരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍