കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ക്ക് പരിക്കേറ്റു.
പുല്‍പ്പള്ളി:പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ രാജു സെബാസ്റ്റ്യന്‍ (45) നാണ് പരിക്കേറ്റത്.ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിന്നിടയിലാണ് സംഭവം.ഉച്ചയ്ക്ക് 2 മണിയോടെ കേണിച്ചിറ കോളേരി ഇരുകണ്ണിയില് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വച്ച് ആനകളെ തുരത്തുന്നതിനിടെ ആന ആക്രമിച്ചതായാണ് പറയുന്നത്.ആക്രമണത്തില്‍ രാജുവിന്റെ നട്ടെല്ലിനും കണ്ണിനും പരുക്കേറ്റു.ഇയാളെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍