സ്പെഷല്‍ സ്കൂള്‍ സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പുല്‍പ്പള്ളിയില്‍
പുല്‍പ്പള്ളി: സ്പെഷല്‍ സ്കൂള്‍ സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒകടോബര് 30, 31 തീയതികളില്‍ പുല്‍പ്പള്ളി കൃപാലയ സ്പെഷല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള പുരുഷവനിത ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.ദേശീയ മത്സരത്തിനുള്ള സംസ്ഥാന ടീം തെരഞ്ഞെടുപ്പും ചാമ്പ്യന്‍ഷിപ്പില്‍ നടത്തും. ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പിനു സിസ്റ്റര്‍ ജസി മാങ്ങോട്ടില്‍ ചെയര്‍പേഴ്സനും ടി.യു. ഷിബു ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രുപീകരിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സ് മരിയ അധ്യക്ഷത വഹിച്ചു.പി.എ. ഡീവന്‍സ്, ഷിബു തേന്‍കുന്നേല്‍, സിസ്റ്റര്‍ ജസി മാങ്ങോട്ടില്‍, സാജു കൊച്ചുകുടിയില്‍, ജോണ്സണ് തൊട്ടിയില്‍, സിസ്റ്റര്‍ ട്രീസ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍