രണ്ടാഴ്ച മുമ്പ് മരിച്ച യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി ;മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും
മുട്ടില്‍:മുട്ടില്‍ ടൗണിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുട്ടില്‍ വിവേകാനന്ദ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ട മുട്ടില്‍ കല്ലുംകോറി ചൂരപ്പാറ യൂസഫ് (കുഞ്ഞാപ്പ 44) ന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവ് കല്‍പ്പറ്റ പോലീസില്‍ പരാതി നല്കി.സെപ്തംബര്‍ 27 ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു യൂസഫ് മരിച്ചത്.പരാതിയുടെ അടിസ്ഥാനത്തില്‍ നാളെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. മൃതദേഹത്തില്‍ മുറിവുണ്ടായിരുന്നതായും,എന്നാല്‍ പോലീസില്‍ അറിയിക്കാതെ മൃതദേഹം അടക്കം ചെയ്യാന്‍ തിടുക്കം കാണിച്ചൂവെന്നാരോപിച്ചാണ് മാതാവിന്റെ പരാതി.ഇതിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍