ചണ്ണോത്തുകൊല്ലി ക്ഷീര സംഘം തിരഞ്ഞെടുപ്പ്;യുഡിഎഫ് മുഴുവന്‍ സീറ്റിലും വിജയിച്ചു
പുല്‍പ്പളളി:ചണ്ണോത്തുകൊല്ലി ക്ഷീരോല്പ്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേതൃത്വം നല്കിയ ക്ഷീരകര്‍ഷക മുന്നണിയെ പരാജയപ്പെടുത്തി ഐക്യജനാധിപത്യ മുന്നണി പാനലില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളും വിജയിച്ചു.പി.ജെ.ആഗസ്തി,ബിജു കെ.കെ,ജോബി ജോണ്‍, രവീന്ദ്രന്,കെ.ആര് സോമന്,സജി സെബാസ്റ്റ്യന്‍,പി.അജിത,ഗ്രേസി ജോര്‍ജ്ജ്, ലീലാവതി എന്നിവര്‍ വിജയിച്ചു.വിജയത്തില്‍ ആഹ്ലാദം പ്രകടപ്പിച്ച് ഐക്യജനാധിപത്യ മുന്നണിയുടെ നേത്യത്വത്തില്‍ ചണ്ണോത്തുകൊല്ലിയില്‍ പ്രകടനവും പൊതുയോഗവും നടത്തി.വര്‍ഗീസ് മുരിയന്‍ കാവില്‍ ഉദ്ഘാടനം ചെയ്തു. പി. കെ ,ജോസ് അദ്ധ്യക്ഷത വഹിച്ചു.ടി.എസ് ദീലിപ് കുമാര്‍ ,ജോസഫ് പെരുവേലി ,ബിജു പുലക്കുടിയില്‍ ,അഗസ്റ്റിന് ,ശിവരാമന് പാറക്കുഴി, മേഴ്സി ബെന്നി, ടി.എം ജോര്‍ജ്, സെബാസത്യന് പുലിക്കുത്തി, തോമസ്പാഴുക്കാലാ, ജോമറ്റ് ,സ്റ്റീഫന്‍ പുകുടിയില്‍, ജോയി വാഴയില്‍ ,ജോസ് കുന്നത്ത്, സാജന് കടുപ്പില്‍,മനോജ്, ബാലചന്ദ്രന് ,രാജു പുതുപറമ്പില്‍,എന്നിവര്‍ പ്രസംഗിച്ചു.ക്ഷീര സംഘം പ്രസിഡണ്ടായി പി.ജെ.ആഗസ്തിയെ തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍