ഉര്‍ദു ടാലന്റ് ടെസ്റ്റ് നടത്തി.
പനമരം:സംസ്ഥാന തലത്തില്‍ നടന്ന അല്ലാമ ഇഖ്ബാല്‍ ഉര്‍ദു ടാലന്റ് ടെസ്റ്റ് മാനന്തവാടി,ബത്തേരി,വൈത്തിരി സബ്ജില്ല മത്സരങ്ങള്‍ പനമരം ഗവ.ടി.ടി.ഐയില്‍ നടന്നു.വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ടെസ്റ്റ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്തു.കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് മണ്ണാര് അധ്യക്ഷത വഹിച്ചു.അസീസ് കെ, അബ്ബാസലി,ആശ.കെ,സെക്രട്ടറി സമറുദ്ദീന്‍ എം, ജൂഫൈല് ഹസ്സന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍