പുല്‍പ്പള്ളി പഞ്ചായത്ത് ഭരണ സമിതി രാജിവെക്കണം: ബി.ജെ.പി
പുല്‍പ്പള്ളി: അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ പുല്‍പ്പള്ളി പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മസ്റ്ററോളും സോഷ്യല്‍ ഓഡിറ്റിംഗും ഇല്ലാതെ റോഡ് കോണ്‍ക്രീറ്റ് അടക്കം കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികളാണ് പഞ്ചായത്തില്‍ നടക്കുന്നത്.പഞ്ചായത്തിലെ നിരവധി വാര്‍ഡുകളില്‍ നടന്നിട്ടുള്ള റോഡ് കോണ്‍ക്രീറ്റ് വര്‍ക്കുകളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ വഞ്ചിക്കുകയാണ് ഭരണസമിതി ചെയ്തിട്ടുള്ളത്.കോണ്‍ക്രീറ്റിന് ആവശ്യമായ മെറ്റിരിയലുകള്‍ വന്‍തോതില്‍ അഴിമതിയുടെ ഭാഗമായി നീക്കം ചെയ്തിട്ടുണ്ടെന്നും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അട്ടിമറിക്കുന്നതിനും ഇല്ലായമ ചെയ്യുന്നതിനും പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനുമാണ് ഭരണ സമിതി ശ്രമിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.രാഷ്ട്രിയ താല്പര്യത്തിന് വേണ്ടിയുള്ള ഇത്തരം പ്രവര്‍ത്തനം മൂലം ജനോപകാരപ്രദമായ നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഗുണഫലം ലഭിക്കാതെ പോകുകയാണെന്നും പഞ്ചായത്ത് ഭരണം ചിലരുടെ വ്യക്തിതാല്പര്യങ്ങള്ക്കും സാമ്പത്തിക നേട്ടത്തിനുമായി മാറി കൊണ്ടിരിരിക്കുന്നു. ടൗണ്‍ കേന്ദ്രികരിച്ച് നിര്‍മ്മിക്കുന്ന കെട്ടിട നിര്‍മ്മാണങ്ങള്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് ഇതിന് പിന്നില്‍ പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോസ്ഥരുടെയും ചില കുത്തക മുതലാളിമാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി കെട്ടിടത്തിന്റെ അടിഭാഗം പാര്‍ക്കിംഗ് കാണിച്ച് ലൈസന്‍സ് അനുവദിക്കുകയും പിന്നിട് ഇതിനും ലൈസന്‍സ് നേടുകയാണ് ഇതിലും വന്‍ അഴിമതിയാണ് നടത്തുന്നതെന്നും പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മാലിന്യ സംസ ക ര ണം ,ഫയര്‍ ആന്റ് സേഫ്റ്റി, മഴവെള്ള സംഭരണി ഇവയൊന്നും നടപ്പിലാക്കാതെ കോഴ വാങ്ങി അനുമതി നല്‍കുകയാണ് പതിവെന്നും പാവപ്പെട്ടവര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ച് കിട്ടുന്നതിന് വേണ്ടി ശ്രമിക്കുമ്പോഴും ഉപജീവനത്തിന് വേണ്ടി ചെറു കെട്ടിടം നിര്‍മ്മിച്ച് തൊഴില്‍ മാര്‍ഗം നേടുന്നവരെ ദ്രോഹിക്കുന്ന സമീപനമാണ് പഞ്ചായത്തിന്റെ തെന്നും പഞ്ചായത്തിന്റെ പദ്ധതികള്‍ വേണ്ട വിധം ഉപയോഗിക്കാത്തതിനാല്‍ പഞ്ചായത്ത് പതിമുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ഇത്രയും വലിയ സാമ്പത്തിക ക്രമക്കേട് നടത്തിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിജിലന്‍സിലും മേലുദ്യോഗസ്ഥര്‍ക്കും പരാതി നല്കി തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വേതനം ഉറപ്പ് വരുത്തുകയും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ജനോപകാരപ്രദമായ രീതിയില്‍ നടപ്പിലാക്കുകയും അഴിമതി നടത്തിയ പഞ്ചായത്ത് ഭരണസമിതി പിരിച്ച് വിടണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികളായ പി.പത്മനാഭന് മാസ്റ്റര്‍ ', കെ ഡി ഷാജി ദാസ്, സന്തോഷ് എന്നിവര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍