സമര ഭടന്മാരെ അനുമോദിച്ചു
ബത്തേരി:നാഷണല്‍ ഹൈവേ 766 ലെ യാത്ര നിരോധനവുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ യുവജന കൂട്ടായ്മ 12 ദിവസം നടത്തിയ നിരാഹാര സമരത്തില്‍ പങ്കെടുത്ത 13 യുവജന നേതാക്കളെ മുസ്ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.അനുമോദന ചടങ്ങ് ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.നിരാഹാര സമരത്തില്‍ പങ്കെടുത്ത സമര നേതാക്കളായ അഡ്വ.രാജേഷ് കുമാര്‍,സി കെ മുസ്തഫ, ലിജോ ജോണി,സിനീഷ് വാകേരി,സഫീര്‍ പഴേരി,പ്രശാന്ത് മലവയല്‍,അസീസ് വേങ്ങൂര്‍,റിനു ജോണ്‍,സംഷാദ് പി,ഹാരിസ് ബനാന,എം ശ്രീജിത്ത് എന്നിവര്‍ക്ക് മുസ്ലിംലീഗ് കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ കൈമാറി. നിയോജക മണ്ഡലം പ്രസിഡന്റ് പി പി അയ്യൂബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ അസൈനാര്‍ സ്വാഗതം പറഞ്ഞു.അബ്ദുള്ള മാടക്കര, സി കെ ഹാരിഫ്,വി ഉമ്മര്‍ഹാജി, കണക്കയില്‍ മുഹമ്മദ്, കെ അഹമ്മദ് കുട്ടി,കെ പി അഷ്കറലി,ആരിഫ് തണലോട്ട്,ഷബീര്‍ അഹമ്മദ്,ടി അവറാന്,മൊയ്ദീന് കരടിപ്പാറ,മുസ്തഫ ചീരാല്‍,ഇബ്രാഹിം തൈതൊടി,കണ്ണിയന്‍ അഹമ്മദ് കുട്ടി,സമദ് കണ്ണിയന്‍,റഫീക് കരടിപ്പാറ, ബാനു പുളിക്കല്‍, ശിഫാനത്ത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍