വന്യമൃഗം പശുവിനെ ആക്രമിച്ചു കൊന്നു;കടുവയാണെന്ന് നാട്ടുകാര്‍
ബത്തേരി:ബത്തേരി പഴേരി വീട്ടിക്കുറ്റി പ്രദേശത്ത് മേയാന്‍വിട്ട പശുവിനെ വന്യമൃഗം കൊന്നു. ഇന്നലെയാണ് സംഭവം. വീടിനോട് ചേര്‍ന്ന് പാതയോരത്ത് മേയാനായി കെട്ടിയ പ്രദേശവാസിയായ വീട്ടിക്കുറ്റി രാഘവന്റെ പശുവിനെയാണ് വന്യമൃഗം ആക്രമിച്ച് കൊന്നത്. കടുവയാണ് പശുവിനെ ആക്രമിച്ചതെന്നും, അടുത്തിടെയായി പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണന്നും നാട്ടുകാര്‍ പറയുന്നു. മഴ മാറിയതോടെ വയനാട്ടിലെ വനാതിര്‍ത്തി പ്രദേശങ്ങള്‍ വന്യമൃഗ ഭീഷണിയിലായിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍