കെ.കെ വിശ്വനാഥന് മൂന്നാംകിട രാഷട്രീയ പ്രവര്‍ത്തനം നടത്തുന്നു: പൂതാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി
പുല്‍പ്പള്ളി:പൂതാടി പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിച്ച ലോഡ് ചെയ്യാന്‍ തയാറാക്കി അട്ടിവെച്ച പ്ലാസ്റ്റിക് കുപ്പികളും മറ്റും അട്ടിപൊളിച്ച് ഷോപ്പിംഗ് കോപ്ലക്സില്‍ വലിച്ച് നിരത്തിയിട്ട് ഫോട്ടോ എടുത്ത് പത്രവാര്‍ത്തക്കായി നല്കി മൂന്നാംകിട രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ വിശ്വനാഥനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്തംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഭരണ സമിതിയേയും പ്രസിഡന്റിനെയും താറടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പൂതാടി പഞ്ചായത്തിനെ അപകീര്‍ത്തിപെടുത്താനുള്ള നീക്കങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു.പഞ്ചായത്തിനെതിരായി വാര്‍ത്ത ഉണ്ടാക്കുന്നതിനും ബോധപൂര്‍വ്വം മാലിന്യ ചാക്കുകള്‍ അടുക്കി വെച്ചിടത്തുന്നു നിന്നും വലിച്ചു നിരത്തിയവര്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രഹ്മണ്യം, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.ആര് രവി, കെ.എല്‍ റിയാസ്, എ.ഡി പാര്ത്തന്, എം കെ ബാലന്, ഷിജി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍