ബത്തേരി ഉപജില്ല സ്കൂള്‍ കായികമേള;സ്വാഗതസംഘം രൂപീകരിച്ചു
പുല്‍പ്പള്ളി:സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ സ്കൂള്‍ കായിക മേള ഒക്ടോബര്‍ 23,24,25 തീയ്യതികളില്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കും.മേളയുട നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.സ്വാഗത സംഘം രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മനേജര്‍ ഫാ.ചാണ്ടി പുനക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മൂരിയന്‍കാവില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി,പ്രിന്‍സിപ്പാള്‍ ലിയോ മാത്യു,ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ തോമസ്,ബാബു മരോട്ടിമുട്ടില്‍.,സിസിലി ചെറിയാന്, ബിജു പുലക്കുടി,മുനീര്‍ ആച്ചിക്കുളം,സി.പി വിന്‍സെന്റ്,റഷിദാ പ്രദീഷ്, ബിന്ദു ബിജു,ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് സി.ജോസഫിന,യു.പി സ്കുള് ഹെഡ്മാസ്റ്റര് ബിജു അരീക്കാട്ട്,ജോയി വാഴയില്‍, ബിജു മരോട്ടിമുട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍