സ്നേഹ വീടിന്റെ താക്കോല്‍ കൈമാറി.
പനമരം:തലശ്ശേരി കുവൈത്ത് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പനമരം സ്വദേശി പറക്കുനിയില് താമസിക്കുന്ന റജില അബു താഹിര്‍ കുടുംബത്തിന് നിര്‍മ്മിച്ച് നല്കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.തലശ്ശേരി കുവൈത്ത് വെല്‍ഫയര്‍ അസോസിയേഷന് ചെയര്മാന് നിസാം സി.എന്‍ താക്കോല്‍ദാന കര്‍മ്മം നിര്‍വ്വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. എന്‍.പി ഫിനോജ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്,വാര്‍ഡ് മെമ്പര്‍ ചാക്കോ, റസാഖ് കല്‍പ്പറ്റ,മുഹമ്മദ് നിസാര്‍,ഇബ്രാഹിം മാസ്റ്റര്‍,എന്‍.റഫീഖ്,ഷംസീര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍