കണ്‍ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു;ആര്‍ക്കും പരിക്കില്ല

മാനന്തവാടി:മാനന്തവാടി തോണിച്ചാല്‍ ഇരുമ്പ് പാലത്തിന് സമീപം കണ്‍ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. എറണാകുളത്ത് നിന്നും ടൈലുമായി വന്ന ലോറിയാണ് മറിഞ്ഞത്. തോണിച്ചാലില്‍ വന്ന ശേഷം വാഹനം തിരിച്ച് നാലാംമൈല്‍ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന െ്രെഡവറും, സഹായിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഈ റോഡിലൂടെ ഭാഗിക ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍