ലോക മാനസികാരോഗ്യ ദിനം;ചിത്ര രചനാ മത്സരം നടത്തി
വടുവഞ്ചാല്‍: ഒക്ടോബര്‍ 10 ന് ലോക മാനസികാരോഗ്യ ദിനത്തില്‍ ചിത്രഗിരി ഗവ.െ്രെപമറി സ്കൂളില്‍ മൂന്ന്, നാല് ക്ലാസുകള്‍ക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.ആര്.ഉഷ അധ്യക്ഷയായ ചടങ്ങില്‍ അധ്യാപകനായ സി.അബ്ദുറഹ്മാന് മാനസികാരോഗ്യ സന്ദേശം നല്കി. മനസ്സ് കരുത്താര്‍ജ്ജിക്കുന്നതിലൂടെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുമെന്നും അപകര്‍ഷതാബോധം വിജയം സമ്മാനിക്കില്ലെന്നും വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തി. 'എന്നെ സന്തോഷിപ്പിച്ച കാര്യം' എന്ന വിഷയത്തില്‍ നടന്ന ചിത്രരചനാ മത്സരത്തില്‍ രേണുക, എവ് ലിന് മരിയ, ഫാത്തിമത്തുല്‍ അമീറ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒന്ന്, രണ്ട് ക്ലാസുകാര്‍ക്കായി ഉല്ലാസച്ചിരി പ്രോഗ്രാം സംഘടിപ്പിച്ചു. ഉല്ലാസച്ചിരി കുട്ടികള്‍ക്ക് നവോന്മേഷം പകര്‍ന്നു. എപ്പോഴും സന്തോഷത്തോടെയിരിക്കുക എന്ന സന്ദേശം കുട്ടികള്‍ക്ക് കൈമാറി. സുജിത്.ഒ.പി, അമലു.പി.കെ, അല്‍ഫോണ്‍സ ലിയ, സന്ധ്യ, സിനി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍