നാല് ലിറ്റര്‍ ചാരായവും,50 ലിറ്റര്‍ വാഷുമായി യുവാവ് പിടിയില്‍
തിരുനെല്ലി:തിരുനെല്ലി പനവല്ലി മേഖലകളില്‍ ചാരായവില്‍പ്പന നടക്കുന്നൂവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ തിരുനെല്ലി എസ്.ഐ ജയപ്രകാശും സംഘവും നടത്തിയ പരിശോധനയില്‍ 50 ലിറ്റര്‍ വാഷും, 4 ലിറ്റര്‍ ചാരായവും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചാരായം വാറ്റിയ പനവല്ലി കൊച്ചുകുന്നേല്‍ സതീഷ് (40) നെ അറസ്റ്റ് ചെയ്തു. ഇയ്യാളുടെ വീടിനോട് ചേര്‍ന്നാണ് ചാരായം വാറ്റിയിരുന്നത്. അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്ത പ്രതിയെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍