OPEN NEWSER

Friday 11. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

  • Mananthavadi
09 Oct 2019

 

മാനന്തവാടി:എസ്‌റ്റേറ്റ് തൊഴിലാളികളുടെ കൂലി പണമായി കയ്യില്‍ തന്നെ കൊടുക്കണമെന്ന് 2018ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അവഗണിച്ചുകൊണ്ട് കൂലി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് പാരിസണ്‍ കമ്പനി ഏകപക്ഷിയമായി തീരുമാനമെടുക്കുകയാണെന്ന് ആരോപിച്ച് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്.ബാങ്കുമായി ബന്ധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന യാതൊരു പ്രയാസങ്ങളും കണക്കിലെടുക്കാതെ മാനേജ്മന്റ് നടത്തുന്ന നീക്കത്തിന് എതിരായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 10 ന് എല്ലാ ഡിവിഷനുകളിലും കാലത്ത് മസ്റ്റര്‍റോള്‍ ഓഫീസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തും.പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മാനേജ്മന്റ് ശ്രമിക്കാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന്റെ ഭാഗമായി മിനിമം ബാലന്‍സ് എ ടി എം സര്‍വീസ് ചാര്‍ജ്, ബാങ്കില്‍ പോയി പണം എടുക്കാന്‍ പോകാനുള്ള പ്രയാസം, ദൂരസ്ഥലങ്ങളിലുള്ള ബാങ്കുകളില്‍ എത്തിച്ചേരാനുള്ള യാത്ര ചെലവ് ,തിരക്കുള്ള ബാങ്കുകളില്‍ പലതവണകളായി പോകേണ്ടി വരുമ്പോള്‍ തൊഴിലാളികള്‍ക്കുണ്ടാക്കുന്ന തൊഴില്‍ വരുമാന നഷ്ടം ഇവയെപ്പറ്റിയൊന്നും ചര്‍ച്ചക്കുപോലും കൂട്ടാക്കാത്ത  മാനേജ്‌മെന്റിന്റെ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു. യോഗത്തില്‍ സി. കുഞ്ഞബ്ദുള്ള (എസ്.ടി.യു)അധ്യക്ഷത വഹിച്ചു. പി വി സഹദേവന്‍, കെ വി മോഹനന്‍, ടി എ റജി(ഐ.എന്‍.ടി.യു.സി)തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തൊഴില്‍ വകുപ്പ് മന്ത്രി, ലേബര്‍ കമ്മീഷണര്‍, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റഷന് കോട്ടയം, പ്ലാന്റഷന് ഇന്‍സ്‌പെക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ തുടങ്ങിയവര്‍ക്ക് സംയുക്ത സമരസമിതി ഫാക്‌സ് സന്ദേശമയച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
  • അരക്കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
  • ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്
  • ആര്‍ദ്രം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍ ;നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം 100% പൂര്‍ത്തിയായി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show