പുല്‍പ്പള്ളി പൗരസമിതി ലോംഗ് മാര്‍ച്ച് നടത്തി.
പുല്‍പ്പള്ളി:എന്‍.എച്ച് 766 ലെസഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുല്‍പ്പള്ളി പൗരസമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ നിന്നും ബത്തേരിയിലേക്ക് ലോംഗ് മാര്‍ച്ച് നടത്തി.വ്യാപാരികള്‍,സ്വാശ്രയ സംഘങ്ങള്‍,ക്ലബ്ബുകള്‍,സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.പി.എന്‍ ശിവന് മാര്‍ച്ച് ഫ്ളാഗ് ഓഫ് ചെയ്തു.പൗരസമിതി പ്രസിഡന്റ് പി.ജെ കുട്ടിച്ചന്,സിറ്റി ക്ലബ്ബ് പ്രസിഡന്റ് എന്‍.യു ഉലഹന്നാന്,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മത്തായി ആതിര,സാജന് മാത്യു,വി.ഒ പൗലോസ്,ഡേവിഡ് പൗലോ,വിന്‍സെന്റ്,സെബാസ്റ്റ്യന്‍ സജി,ഇ.എം പൗലോസ്, കെ.വി ക്ലീറ്റസ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍