രുക്മണി സുബ്രഹ്മണ്യന് സ്വീകരണം നല്കി
പുല്‍പ്പള്ളി:മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്ഷികത്തിന്റെ ഭാഗമായി കേന്ദ്ര ജല ശക്തി മന്ത്രാലയം ഗുജറാത്തില്‍ സംഘടിപ്പിച്ച സ്വച്ഛ് ഭാരത് ദിവസ് പരിപാടിയില്‍ വയനാട്ടില്‍ നിന്നുംപങ്കെടുത്ത പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുക്മണി സുബ്രഹ്മണ്യന് പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കന്ററി സ്കൂളില്‍ സ്വീകരണം നല്കി.ഹരിത കേരളം, മാലിന്യ സംസ്ക്കരണം,തൊഴിലുറപ്പ് പദ്ധതി,കുടുംബശ്രീ മികച്ച പദ്ധതി നിര്‍വഹണം, ആരോഗ്യരംഗത്തെ മികവ് എന്നിവ പരിഗണിച്ചാണ് രുക്മണി സുബ്രഹ്മണ്യനെകേരളത്തില് നിന്നുള്ള പത്തംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.സ്കൂളില്‍ നടന്ന സ്വീകരണ യോഗം പ്രിന്‍സിപ്പള്‍ കെ.ആര് ജയരാജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് കെ.പി ഗോവിന്ദന് കുട്ടി,ത്രിദീപ് കുമാര്‍,ജയശ്രീ,സി.ഡി ബാബു,ബെന്നി മാത്യു, ശുഭ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍