ഫോറസ്റ്റ് ഓഫീസ് ഉപരോധ സമരം അവസാനിപ്പിച്ചു
പുല്‍പ്പള്ളി:ഇരുളം മാതമംഗലത്ത് കര്‍ഷകരുടെ പേരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു എന്നാരോപിച്ച് കര്‍ഷകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഇരുളത്ത് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇരുളം ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഉപരോധം താല്‍ക്കാലികമായി അവസാനിപ്പിച്ചു.ബത്തേരി തഹസില്‍ദാര്‍ കുര്യന്റെ നേതൃത്വത്തില്‍ ചര്‍ച്ചയിലാണ് ഇന്നലെ രാത്രി 12 മണിയോടെ സമരം അവസാനിച്ചത്.തിങ്കളാഴ്ച്ച പൂതാടി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വെച്ച് ജനപ്രതിനിധികളുടെയും വനം,റവന്യൂ,പോലീസ്, ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരംകാണുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം താല്കാലികമായി അവസാനിപ്പിച്ചത്.തിങ്കളാഴ്ച്ച വരെ ഇതുസംബന്ധിച്ച കേസില്‍ പ്രതിയായവരെ അറസ്റ്റ് ചെയ്യില്ലന്നും വനംവും വകുപ്പ് നല്കിയ പരാതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്നുള്ള ഉറപ്പിലാണ് സമരം അവസാനിച്ചത്. ചര്‍ച്ചയില്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.ആര് രവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍,കെ.കെ അബ്രഹാം,റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍