പന്തംകൊളുത്തി കാല്‍നടയാത്ര നടത്തി.
ബത്തേരി:എന്‍.എച്ച് 766 ലെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുണ്ടേരി റെസ്ക്യൂ ടീം പന്തംകൊളുത്തി കാല്‍നടയാത്ര നടത്തി.മുണ്ടേരി അല്‍ഫോന്‍സ പള്ളി വികാരി ഫാ.തോമസ് ചമതയില്‍ പന്തംകൊളുത്തി കാല്‍നടയാത്ര ഉദ്ഘാടനം ചെയ്തു.മുണ്ടേരിയില്‍ നിന്നും സുല്ത്താന്ബത്തേരിയിലേക്കാണ് കാല്‍നടയാത്ര നടത്തിയത്.മുണ്ടേരി റെസ്ക്യൂ ടീം പ്രസിഡണ്ട് അന്‍ഷാദ്,സെക്രട്ടറി ഗ്ലാഡ്സണ്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍