ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.
ബത്തേരി:ദേശീയ പാത 766 ലെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നീക്കത്തിനെതിരെ ബത്തേരിയില്‍ യുവജന സഘടനകള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് യൂണിയന് (സി.ഐ.ടി.യു) ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.അസംപഷന്‍ ജംഗ്ഷന് പരിസരത്ത് നിന്ന് ആരംഭിച്ച് പ്രകടനം നഗരം ചുറ്റി സമര വേദിയില്‍ സമാപിച്ചു.ജില്ലാ സെക്രട്ടറി അനീഷ് ബത്തേരി സമര ഭടന്മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.പ്രകടനത്തിന് ജോബി പുല്‍പ്പള്ളി,സലീം കല്‍പ്പറ്റ രാഗേഷ്, എല്‍ദോ, മുരളീധരന്, ബിജു പനമരം,രമേശ് ലെന്സ്മാന്,ബാബു കുട്ട,റംഷിദ് ലിയ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍