പൂതാടിയില്‍ ഭീതിപരത്തിയ പുലിയെ പിടികൂടി
പൂതാടി:പൂതാടി പഞ്ചായത്തിലെ മാതമംഗലം പ്രദേശത്തെ ഭീതിപരത്തിയ പുലിയെ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടിവെച്ചശേഷമാണ് പുലിയെ പിടികൂടിയത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു. പൂതാടി ചീയമ്പം ബൊമ്മന് കോളനിക്ക് സമീപം വച്ചാണ് പുലിയെ പിടികൂടിയത്. രാവിലെ ബൊമ്മന് കോളനിക്ക് സമീപത്തെ കാപ്പി തോട്ടത്തിലാണ് പുലിയെ കണ്ടത്. തുടര്‍ന്ന് വനപാലകര്‍ പുലിയെ പിന്തുടര്ന്നു.ഇതിനിടയില്‍ പുലി കൂടുതല്‍ ജനവാസകേന്ദ്രത്തില്‍ നീങ്ങിയതോടെ മയക്കുവെടി വെക്കുകയായിരുന്നു.തുടര്‍ന്ന് വല ഉപയോഗിച്ച് പുലിയെ പിടികൂടി. മാതമംഗലത്ത് സ്ഥാപിച്ചിരുന്ന കൂട് എത്തിച്ച ശേഷം പുലിയെ കൂട്ടിലേക്ക് മാറ്റി. പുലിയെ ബത്തേരിയിലേക്ക് കൊണ്ടുപോയി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍