നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കണം:സി.ഐ.ടി.യു
പനമരം:വയനാട് ജില്ലയില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ക്വറികള്ക്കു പോലും പ്രവര്‍ത്തനാനുമതി നല്‍കാത്തത് മൂലം ജില്ലയിലെ നിര്‍മ്മാണ മേഖലയാകെ സ്തംഭനാവസ്ഥയിലാണെന്നും ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യങ്ങള്‍ പുനഃ പരിശോധിക്കണമെന്നും സി.ഐ.ടി.യു പനമരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി സഹദേവന് സമ്മേളനം ഉത്ഘാടനം ചെയ്തു.പി.എ അസീസ് അധ്യക്ഷതവഹിച്ചു.കെ.പി ഷിജു പ്രവര്‍ത്തന റിപ്പോര്‍ട്ടും,എം.മധു സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.പി.ജെ ആന്റണി,കെ.സുഗതന് എന്നിവര്‍ സംസാരിച്ചു.ടി.എം ഉമ്മര്‍ അനുശോചന പ്രമേയവും, സാബു ആന്റണി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.കെ.സി ജബ്ബാര്‍ സ്വാഗതവും സജേഷ് സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.ഭാരവാഹികള്‍:പി.എ അസീസ്(പ്രസിഡണ്ട് ),പി.എ ബാബു,വി.എ കുര്യാച്ചന് (വൈസ്.പ്രസിഡന്റുമാര്‍ ),കെ.പി ഷിജു (സെക്രട്ടറി),സജേഷ് സെബാസ്റ്റ്യന്‍,കെ.കെ കുമാരദാസ് (ജോ.സെക്രട്ടറിമാര്‍ ),കെ.സി ജബ്ബാര്‍ (ട്രഷറര്‍ )
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍