നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി വയനാട് സിറ്റി ക്ലബ്
പുല്‍പ്പള്ളി:കോഴിക്കോട് കൊല്ലഗല്‍ 766 ദേശീയപാതയിലെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്ന് ആവശ്യപ്പെട്ട് ബത്തേരിയില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബത്തേരി ടൗണില്‍ വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രകടനത്തിന് പി.ആര് മണി, ജോസ് കണ്ടംതുരുത്തി, ടി.എം.ജോര്‍ജ് മാത്യു ഉണ്ണിപ്പള്ളിയില്,സി.ടി.ബാബു ജോസ് നെല്ലേടം, ബാബുവട്ടോളി,പി.എ.ഡിവന്‍സ്,ജോര്‍ജ് തട്ടാംപറമ്പില്‍,ബെന്നി മാത്യു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍