ആരോഗ്യനില മോശമായി : സമര ഭടന്മാരില് രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി
ബത്തേരി:ദേശീയപാത 766 ലെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യവുമായി നിരാഹാര സത്യാഗ്രഹമനുഷ്ഠിച്ചുവരികയായിരുന്ന യുവജന സംഘടന നേതാക്കളില്‍ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിനെയും,വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.പകരക്കാരായി യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ദീപു പുത്തന്‍പുരയിലും, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ശ്രീജിത്തും സമരപ്പന്തലില്‍ നിരാഹാരം തുടങ്ങി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍