മൊഴിയാളം പ്രകാശനം ചെയ്തു
പനമരം:പനമരം ചെറുകാട്ടൂരിലെ ഷജില്‍ കുമാര്‍ (സീനിയര്‍ സബ് എഡിറ്റര്‍, മലയാള മനോരമ,പാലക്കാട്) എഴുതിയ മൊഴിയാളം എന്ന പുസ്തകത്തിന്റെ പ്രകാശനം പാലക്കാട് പബ്ലിക് ലൈബ്രറിയില്‍ നടന്നു.സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് മഹാരാഷ്ട മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന് പുസ്തകം നല്‍കിയാണ് പ്രകാശനം ചെയ്തത്. കേരള സാഹിത്യ അക്കാദമിയാണ് പ്രസാധകര്. അക്കാദമി പ്രസിഡന്റ് വൈശാഖന് അധ്യക്ഷത വഹിച്ചു.ഐ എസ് ആര് ഒ റിട്ട. ശാസ്ത്രജ്ഞന് എം.കെ. വെങ്കിടകൃഷ്ണന്‍, ചെണ്ട വിദഗ്ധന്‍ കല്ലൂര്‍ രാമന്‍കുട്ടി,നടി മീന ഗണേഷ്,അക്കാദമി സെക്രട്ടറി കെ.പി.മോഹനന്,സുരേഷ് ഹരിഹരന്, അമല്‍ രാജ്, ഷജില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍