കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ വയനാടിന്റെ വികാരം പ്രതിഫലിക്കും: അഡ്വ.പി.എസ് ശ്രീധരന് പിള്ള
ബത്തേരി:ദേശീയ പാതയിലെ യാത്ര നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സുപ്രിം കോടതിയില്‍ നല്കുന്ന റിപ്പോര്‍ട്ടില്‍ വയനാട്ടുകാരുടെ വികാരം പ്രതിഫലിക്കുമെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള. ബത്തേരിയില്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ന്യായാധിപന്മാര്ക്ക് നീതി ബോധം വേണമെന്നും രാജ്യത്തെ പരമാധികാരം ജനങ്ങള്‍ക്കാണെന്നും ഇതിനു താഴെയാണ് പാര്‍ലമെന്റും ജൂഡീഷ്യറിയെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ പരാമധികാരത്തെ ചോദ്യം ചെയ്യാന്‍ ആരും മുതിരരുത്. ഒരു പ്രദേശത്തുള്ള ജനങ്ങളുടെ വികാരത്തെ നിസാരവല്ക്കരിക്കാന് ശ്രമിക്കരുതെന്നും അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അതാണ് വയനാട്ടില്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടായശ്രമങ്ങള്‍ക്ക് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സംസ്ഥാന ബി.ജെ.പി.യുടെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍