വയനാടിന്റെ വികസനത്തെ തടയിടാന്‍ ഗൂഢനീക്കം:കെ.പി.എ.മജിദ്
ബത്തേരി:വയനാടിന്റെ ടൂറിസ്റ്റ് വികസനത്തെ തടസപ്പെട്ടുത്താന് കര്‍ണ്ണാടകയിലെ ചില സംഘങ്ങള്‍ ഗൂഢനീക്കം നടത്തുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജിദ് ആരോപിച്ചു.ബത്തേരിയില്‍ യുവജന സംഘടനകള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രകൃതിക്കും വന്യ ജീവികള്‍ക്കും ദോഷകരമല്ലാത്ത തരത്തില്‍ രാജ്യത്തെ മറ്റ് വന്യ ജിവി സങ്കേതങ്ങളില്‍ ജനങ്ങളുടെ സഞ്ചാരസ്വതന്ത്യം സംരക്ഷിക്കണപ്പെടുന്നുണ്ടെങ്കിലും ദേശിയ പാത 766 ല്‍ മാത്രം യാത്രാ നിരോധനം നടപ്പിലാക്കാന്‍ ചില ശക്തികള്‍ കാട്ടുന്ന നിര്‍ബന്ധം പിടിക്കലിന്റെ പിന്നിലുള്ള ലക്ഷ്യം വയനാടിന്റെ ടൂറിസം മേഖലയിലെ വികസനം തടസപ്പെടുത്താന്‍.കര്‍ണ്ണാടകയിലെ ചില ഗൂഢശക്തികളടെ നിക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ.പി.എ.മജിദ് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍