രാത്രിയാത്രാ നിരോധനം വയനാടിനോട് ഇരട്ടനീതി: സലീം മടവൂര്‍
ബത്തേരി:രാജ്യത്ത് 55000 കിലോമീറ്റര്‍ റോഡ് വിവിധ വനമേഖലകളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയും കടന്നുപോകുന്നുണ്ടെങ്കിലും മുത്തങ്ങ ബന്ദിപൂര്‍ വനമേഖലയില്‍ മാത്രം പ്രത്യേക നീതി നടപ്പിലാക്കുകയാണെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ രാത്രിയാത്രാ നിരോധനത്തിനെതിരേ യുവജനക്കൂട്ടായ്മ നടത്തുന്ന നിരാഹാരസമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശം രാജ്യം മുഴുവന്‍ നടപ്പിലാക്കിയാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെടും. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍പ്പാത അടച്ചിടേണ്ടി വരും. എന്നാല്‍ ഇെേതാന്നും പരിഗണിക്കാതെ വയനാടിനെ മാത്രം ഭൂമിശാസ്ത്രമായി ഒറ്റപ്പെടുത്താനുള്ള നീക്കം നീതിനിഷേധമാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച് എലിവേറ്റഡ് പാത നടപ്പിലാക്കണം. എല്‍ ജെ ഡി ജില്ലാ പ്രസിഡണ്ട് പി പി വര്‍ക്കി, ജില്ലാ സെക്രട്ടറി എം ഒ ദേവസ്സി, യുവജനതാ ദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എന്‍ അബ്ദുല്‍ സത്താര്‍, പി.എം ഷബീര്‍ അലി എന്നിവരും സമരപ്പന്തലിലെത്തിയിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍