ഐക്യദാര്‍ഢ്യ റാലി നടത്തി
ബത്തേരി:ദേശീയ പാത 766 ല്‍ പതിറ്റാണ്ടുകളായി തുടരുന്ന സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ബത്തേരിയിലെ ബഹുജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മെഡിക്കല്‍ ഹോള്‍സെയില്‍ റെപ്രസെന്റേറ്റീവ് അസോസിയേഷന് വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു.യാത്രാ നിരോധനം എത്രയും പെട്ടന്ന് പിന്‍വലിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് അസോസിയേഷന് രൂപം നല്‍കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.പി.ജെ ഷാജി,രാമ ചന്ദ്രന്,മുത്തു,സുനില്‍ , സജി ,സുനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍