ഓര്‍മ്മപ്പെരുന്നാളിന് ഇന്ന് തുടക്കമാകും
ബത്തേരി:യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ ആദ്യ ദൈവാലയമായ 1929 ല്‍ സ്ഥാപിക്കപ്പെട്ട സുല്‍ത്താന്‍ ബത്തേരി :മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര് ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളും ദൈവാലയത്തോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച പാര്‍സനേജിന്റെ കൂദാശയും 2019 ഒക്ടോബര്‍ 2, 3 (ബുധന്‍, വ്യാഴം) തീയതികളില്‍ വിപുലമായ പരിപാടികളോടെ ആചരിക്കും. അങ്കമാലി ഭദ്രാസനംപെരുമ്പാവൂര് മേഖലാധിപന്‍ അഭിവന്ദ്യ മാത്യൂസ് മോര് അഫ്രേം മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും. മലബാറില്‍ പരി. യല്‍ദോ മോര് ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആദ്യമായി ആരംഭിച്ചത് ഈ ദൈവാലയത്തിലാണ്. ആദ്യകാല കുടിയേറ്റക്കാരും അവരുടെ പിന്തുടര്ച്ചക്കാരും ഒരുമിച്ചുചേരുന്ന ദിവസങ്ങളാണ് മലങ്കരക്കുന്നിലെ പെരുന്നാള്‍. പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ഈ ദൈവാലയം നാനാജാതിമതസ്ഥരായ ആളുകള്‍ക്ക് ആശ്രയകേന്ദ്രമാണ്.
2019 ഒക്ടോബര്‍ 2ാം തീയതി വൈകിട്ട് 2 മണിക്ക് കൊടി ഉയര്‍ത്തുന്നതോടുകൂടി പെരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും. 02.30ന് പുതുതായി നിര്‍മ്മിച്ച പാര്‍സനേജിന്റെ കൂദാശ 3.30ന്കുടുംബയൂണിറ്റുകളുടെ മത്സരങ്ങള്‍ 6 മണിക്ക് അഭി. പിതാവിന് സ്വീകരണം, 6.45 ന് സന്ധ്യാ പ്രാര്‍ത്ഥന, തുടര്‍ന്ന് 7.45ന് പ്രസംഗം, 8.15ന് പ്രദക്ഷിണം, 8.45 ന് ആശീര്‍വ്വാദം.
2019 ഒക്ടോബര്‍ 3ാം തീയതി രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥന, 8.30ന് അഭി. പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തിലും ബഹു. വൈദീകശ്രേഷ്ഠരുടെ സഹ കാര്‍മ്മികത്വത്തിലും വി. മൂന്നിന്മേല് കുര്‍ബാന. വി. കുര്‍ബാന മദ്ധ്യേ പരി. യല്‍ദോ മോര് ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് പേടകത്തില്‍നിന്ന് പ്രര്‍ത്ഥനാനിര്‍ഭരമായി പുറത്തെടുക്കുന്നു. വിശ്വാസികള്‍ക്ക് തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കുവാന്‍ സൗകര്യം ഉണ്ടായിരിക്കും. തുടര്‍ന്ന് 11.15ന് ആഘോഷമായ പെരുന്നാള്‍ പ്രദക്ഷിണം കോളിയാടി കുരിശിങ്കലേക്ക് നടത്തപ്പെടുന്നു. പെരുന്നാള്‍ ആശീര്‍വ്വാദത്തിനു ശേഷം ഉച്ചയ്ക്ക് 1 മണിക്ക് പെരുന്നാളില്‍ സബന്ധിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും പൊതുസദ്യ ക്രമീകരിക്കുന്നു. തുടര്‍ന്ന് 2.30 ന് കൊടി ഇറക്കുന്നതോടുക്കൂടി പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും.
വികാരിമാരായ ഫാ.ജോര്‍ജ്ജ് നെടുംതളില്, ഫാ.ഏലിയാസ് പോള്‍ ചവര്‍പ്പനാല്‍, ട്രസ്റ്റിമാരായ സ്കറിയ ചൂണത്ത്, അഡ്വ.ഷിജു ജേക്കബ്ബ് കുറുങ്ങാട്ടില്‍, സെക്രട്ടറി ലാന്‍സ് ഇല്ലിക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജിനോ മേക്കട്ട് എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍