എക്സൈസ് സംഘം വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു; 120 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും കണ്ടെടുത്തു
പുല്‍പ്പള്ളി:സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടി പുല്‍പ്പള്ളി പാക്ക ംഭാഗത്ത് വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജവാറ്റു കേന്ദ്രം തകര്‍ത്തു.ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ 120 ലിറ്റര്‍ വാഷും,വാറ്റിവെച്ചിരുന്ന 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് പാക്കം പാറവളപ്പില്‍ വീട്ടില്‍ മുകുന്ദന് (56) നെ അറസ്റ്റ് ചെയ്തു.വിവാഹ ആവശ്യങ്ങള്‍ക്കും,മറ്റ് പാര്‍ട്ടികള്‍ക്കും ഓര്‍ഡര്‍ അനുസരിച്ച് ചാരായം നിര്‍മ്മിച്ചു നല്‍കുകയാണ് ഇയാള്‍ ചെയ്തുവന്നിരുന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.ഇയാള്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന് നേതൃത്വം നല്കിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ജി. അനില്‍കുമാര്‍ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹരിദാസന് ,അനില്‍കുമാര്‍ ,അനീഷ് അ.ട, അമല്‍ തോമസ് ,സുധീഷ് ,ബിനു ,ശിവന് ,സോമന് വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ജലജ ,െ്രെഡവര്‍ ചാക്കോ എന്നിവര്‍ പങ്കെടുത്തു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍