ഗാന്ധിസ്മൃതി പദയാത്രയോടൊപ്പം പാതയോരം ശുചീകരിച്ചു വിദ്യാര്‍ത്ഥികള്‍
പുല്‍പ്പള്ളി:മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായിപുല്പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍,ശുചിത്വഗ്രാമത്തിനായി ഗാന്ധിജിയോടൊപ്പം നടക്കുക എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് നടത്തിയ പദയാത്ര മാതൃകയായി.സ്കൂളില്‍ നിന്നാരംഭിച്ച പദയാത്രയില്‍ പങ്കെടുത്തവര്‍ മൂന്നു കിലോമീറ്റര്‍ നീളത്തില്‍ പാതയോരങ്ങള്‍ ശുചീകരിക്കുകയും സമീപത്തുള്ള വീടുകളില്‍ ശുചിത്വബോധവല്‍ക്കരണം നടത്തുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. സ്കൂളിലെ സ്കൗട്ട്,ഗൈഡ്സ്,എന്‍.എന്‍.എസ് പ്രവര്‍ത്തകര്‍ പദയാത്രക്ക് നേതൃത്വം നല്കി.പരിപാടി പ്രിന്‍സിപ്പല്‍ കെ ആര് ജയരാജ് ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റര്‍ പി ആര് തൃദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം സി സാബു, കെ ആര് ജയശ്രീ, വി ആര് സായൂജ്, എം വി ബാബു, സി ആര് പ്രദീപ്, പി ബി ഹരിദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍