ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൊലേറോയിലിടിച്ച് യുവാക്കള്‍ക്ക് പരിക്ക്
മാനന്തവാടി:മാനന്തവാടി മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് വെച്ച് ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൊലേറോയിലിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു.ബുള്ളറ്റോടിച്ച ചെറ്റപ്പാലം മനയത്തു കുടി അജി (21), കണ്ണിവയല്‍ പുല്ലംപ്ലാവില്‍ അലന്‍ ജോര്‍ജ്ജ് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇരുവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. മാനന്തവാടി ഭാഗത്തുനിന്നും ചെറ്റപ്പാലത്തേക്ക് ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരങ്ങി നീങ്ങി എതിരെ വരികയായിരുന്ന ബൊലേറോയിലിടിച്ചാണ് അപകടം സംഭവിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍