കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
ബത്തേരി:വയനാട് ജില്ലാ കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് എന്‍എച്ച് 766 ലെ യാത്ര നിരോധനത്തിന് എതിരെ നിരാഹാര സമരം നടത്തുന്ന യുവജന കൂട്ടായ്മകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാര്‍ച്ച് നടത്തി. വയനാടിന്റെ സാമ്പത്തിക വളര്‍ച്ചയേയും വരുമാന മാര്‍ഗ്ഗങ്ങളെയും ആവശ്യ വിഭവ ഗതാഗതത്തേയും ടൂറിസം സാധ്യതകളെയും പ്രതികൂലമായി ബാധിക്കുന്ന മൈസൂര്‍ വയനാട് റോഡിലെ യാത്രാനിരോധനവും അശാസ്ത്രീയപഠനങ്ങളുടെ ഭാഗമായി എടുത്ത തീരുമാനങ്ങളും പിന്‍വലിച്ച് വയനാടിന്റെ നിലനില്‍പ്പിന് അനുകൂലമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍