സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട് ഡ്രീംസും
ബത്തേരി:വയനാട് മൈസൂര്‍ യാത്രാ നിരോധനത്തിനെതിരെ യുവജന സംഘനടകള്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കലാകാരന്മാരുടെ സംഘടനയായ വയനാട് ഡ്രീംസിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി മാരിയമ്മന്‍ ക്ഷേത്രപരിസരത്ത് നിന്നും സമരപ്പന്തലുവരെ മാര്‍ച്ച് നടത്തി.പ്രശസ്ത മജീഷ്യന്‍ ശശി താഴത്തുവയല്‍ കണ്ണുകെട്ടി ബൈക്ക് ഓടിച്ചുകൊണ്ട് മാച്ചിനൊപ്പം അണി നിരന്നു.വയനാട് ഡ്രീംസിന് വേണ്ടി പ്രസിഡന്റ് സോണി കുര്യന് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍