കാറില്‍ കടത്തിയ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍;പിടിയിലായത് ആലപ്പുഴ സ്വദേശികള്‍ ; കാര്‍ കസ്റ്റഡിയിലെടുത്തു
ബത്തേരി:വയനാട് ജില്ലാ നാര്‍കോട്ടിക് ഡിവൈഎസ്പി വി.റജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ എം.ഡി സുനില്‍കുമാറും,എസ് .ഐ അബ്ദുള്ളയും വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍കോട്ടിക് സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ബത്തേരി കുപ്പാടിക്ക് സമീപം നാലാംമൈല്‍ പനയമ്പത്ത് വെച്ച് കാറില്‍ കടത്തുകയായിരുന്ന 300 ഗ്രാം കഞ്ചാവ് പിടികൂടി.കഞ്ചാവ് കടത്തിയ ആലപ്പുഴ സ്വദേശികളായ വണ്ടാനം തയ്യില്‍ വി.ഹാരിസ് (26),തൈപ്പറമ്പില്‍ സദ്ദാം ടി എസ് (24), തയ്യില്‍ അസറുദ്ദീന് എ (20) എന്നിവരെ അറസ്റ്റ് ചെയ്തു.ഇവര്‍ സഞ്ചരിച്ച കെ.എല്‍ 04 എ.ജി 6363 നമ്പര്‍ ഇന്നോവ കാറും പിടിച്ചെടുത്തു.കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. കുറഞ്ഞ വിലയില്‍ കര്‍ണ്ണാടകയില്‍ നിന്നും കഞ്ചാവ് കരസ്ഥമാക്കി കൂടിയ വിലയില്‍ ആലപ്പുഴയില്‍ വില്ക്കുന്നതിനായിരുന്നു പ്രതികളുടെ ശ്രമം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍