നിരവില്‍പ്പുഴ സ്വദേശി കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

നിരവില്‍പ്പുഴ:നിരവില്‍പ്പുഴ ചിറക്കല്‍ ജോണ്‍സണ്‍ ജെസ്സി ദമ്പതികളുടെ മകന്‍ ജില്‍സന്‍ (25) ആണ് മരിച്ചത്.പച്ചക്കറി, പഴവര്‍ഗ്ഗങ്ങളുമായി വടകരയ്ക്ക് പോകുന്ന വഴി പയ്യോളിക്ക് സമീപം വെച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്നാണ് വിവരം.ജില്‍സണ്‍ സഞ്ചരിച്ചിരുന്ന മിനി ലോറി, നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.കൂടെയുണ്ടായിരുന്ന വാഹന ഡ്രൈവര്‍ക്ക് നിസാര പരുക്കുണ്ട്.മൃതദേഹം കൊയിലാണ്ടി ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.ജെസ്‌ന ഏക സഹോദരിയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍