മൊബൈല്‍ ചീട്ടുകളി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു; 2,17,600 രൂപയും, മൂന്ന് കാറുകളും,ഓട്ടോറിക്ഷയും പിടിച്ചെടുത്തു
മീനങ്ങാടി :മീനങ്ങാടി കൊളഗപ്പാറയിലെ വീട് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച സംഘത്തെ മീനങ്ങാടി സി.ഐ അബ്ദുള്‍ ഷെരീഫും, എസ്.ഐ പ്രേം ദേവാസും സംഘവും അറസ്റ്റു ചെയ്തു. വയനാട്ടിലേയും ഇതര ജില്ലകളിലേതുമായി 29 പേരാണ് അറസ്റ്റിലായത്. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന 2,17,600 രൂപയും, മൂന്ന് കാറുകളും, ഒരു ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു. നവമാധ്യമങ്ങളുടെ സഹായത്തോടെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിവന്നിരുന്ന സംഘമാണ് വലയിലായത്. സിഐ അബ്ദുള്‍ ഷെരീഫിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍