ഐക്യദാര്‍ഢ്യവുമായി ശ്രേയസ് ബത്തേരി
ബത്തേരി:എന്‍.എച്ച് 766 യാത്രാ നിരോധനത്തിനെതിരെ നടത്തുന്ന ഉപവാസസമരത്തിന് ശ്രേയസ് ബത്തേരി ഐക്യദാര്‍ഢ്യവുമായി റാലി നടത്തി.ബത്തേരി ശ്രേയസില്‍ നിന്ന് ആരംഭിച്ച റാലി സ്വതന്ത്ര മൈതാനിയില്‍ അവസാനിച്ചു. ബത്തേരി രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. മാത്യൂ അറമ്പന്‍കുടി,മോണ്‍. തോമസ്കാഞ്ഞിരമുകളില്,ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ.ഫാ.ബെന്നി ഇടയത്ത്,ഫാസാമുവേല് ഒ.ഐ.സി, ഫാ.ജോര്‍ജ്ജ് പൊക്കത്തായില്‍ എന്നിവര്‍ സംസാരിച്ചു.ഐടെക ്അദ്ധ്യാപകര്,വിദ്യാര്‍ത്ഥികള്‍,മലങ്കര കാത്തോലിക് അസോസിയേഷന് അംഗങ്ങള്‍,എം.സി.വൈ.എം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍