യാത്രാനിരോധനം;സമരപന്തലിലേക്ക് ഒഴുകിയെത്തി പൊതു സമൂഹം
ബത്തേരി:ദേശീയ പാത 766 ലെ യത്ര നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ യുവജന സംഘടനകള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹര സമരം രണ്ടാം ദിവസവും തുടരുന്നു. സമരം നടക്കുന്ന ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമരപന്തലിലേക്ക് വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒഴുകിയെത്തി.സമരത്തിന് ഐക്യദാര്‍ഡ്യവുമായി ആനപ്പറ ഗവണ്മെന്റ് ഹെയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളായ നിഹാല യാസ്മിന് സഫ്ന എന്നിവര്‍ സമരപന്തലിലെത്തി ഉപവാസ സമരം നടത്തിയത് സമരക്കാര്‍ക്ക് ആവേശമായി. സമരക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജില്ലയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പേര് സമരപന്തലിലെത്തി യിരുന്നു. സി.കെ.ശശിന്ദ്രന് എം.എല്‍.എ. ഐ.സി ബാലകൃഷണന് എം.എല്‍.എ.ഫാ.ജോബി മുക്കാട്ടു താവുങ്ങള്, എം.പി.പ്രേഷിന്ത്, ഫാ.ലാല്‍ ജേക്കബ്ബ്, മുഹന്മദ് പഞ്ചാര,ഷമീര്‍ കരടിപ്പാറ, കെ.കെ.കുര്യാക്കോസ്, ആരിഫ്തണലോട്ട്, തോമസ് പഴൂക്കാല, ഫാ.ജെയ്സ് പൂതയില്‍, അബ്ദൂള്ളമാടക്കര, അഷ്കര്‍, ഷിനു കുച്ചി റിയല്‍ ,പി.പ്രഭാകരന് നായര്‍, നിസി അഹമ്മദ്, കെ.പി.റോയി ,വിനയകുമാര്‍ അഴി പുറത്ത്, കെ എ ടോണി ,കെ.പി.ശശി, സജി ശങ്കര്‍, പി.ജി.അനന്ദ് കുമാര്‍, എം.ഒ.ദേവസ്യ, എം.ടി.ഔസ്സേപ്പ് ,പി.ഗാഗ റിന്, ഫാ.അബ്രാഹാം വലത്തുകാരന്‍, രവിന്ദ്രന് ,രുഗ്മണി സുബ്രമണ്യന്‍, ബിന വിജയന് ,കെ.ഷമീര്‍, ലത ശശി, സിതാവിജയന് ,ശ്രിലക്ഷ്മി, കെ.വൈ. നിധിന്, പ്രെ.താര, പ്രൊ.രാജഗോപല്‍.വി.എം.ജോണി, പ്രെ .തര്യാത്ത്, ഫാ.തോമസ് മണ്ണിന് ത്തോട്ടം, അര്‍ഷല്‍, കോയ ഹസ്സന്‍കുട്ടി, അക്ഷയ്, ശോഭന്‍കുമാര്‍, രാജന് തോമസ്, പി.ജയപ്രകാശ്, അഡ്വ.കെ.ഗിവര്‍ഗ്ഗിസ്, വി.ടി.ബേബി, ശാന്തി ജോര്‍ജ്ജ്, ഹാഷിം ,അഞ്ചുറോയി, സി.കെ.സഹദേവന്, അസിസ് മേക്കാടന്‍, നസീര്‍ , പ്രൊ.വര്‍ഗ്ഗിസ് വൈദ്യന്, രാധ കൃഷ്ണന് കൈപ്പന്‍ഞ്ചേരി ,പി.കെ.ജയപ്രകാശ്,എന്നിവര്‍ സംസാരിച്ചു.റ്റിജി ചെറുത്തേട്ടില്, സി.കെ.ആരിഫ്, സംഷാദ് മരക്കാര്‍, പി.സംഷാദ്, പ്രശാന്ത് മലവയല്‍, അസിസ് വേങ്ങൂര്‍, എം.എസ്.ഫെബിന് എന്നിവര്‍ നേതൃത്വം നല്കി.സമരപന്തലില്‍ രാത്രി നന്മകലകാരന്മാരുടെ കലാപരിപാടികളും നടന്നിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍