മുപ്പത് പേര്‍ക്ക് സൗജന്യ കൃത്രിമ കാല് നല്കി
മീനങ്ങാടി:വയനാട്ടിലെ കാല് നഷ്ടപെട്ട ആദിവാസികള്‍ അടക്കമുള്ള നിദ്ധനരായ 30 പേര്‍ക്ക് പാലക്കാട് നടന്ന കൃത്രിമ കാല് നല്കുന്ന ക്യാമ്പില്‍ വെച്ച് സൗജന്യമായി കൃത്രിമകാലുകള്‍ നല്കി.മീനങ്ങാടി ആസ്ഥാനമായുള്ള സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്റെ പിന്‍ബലത്തില്‍ മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്കോയെന്ന ജീവകാരുണ്യ പ്രവര്‍ത്തകനാണ് ഈ സേവനം ചെയ്തത്.ഇതു മൂന്നാമത്തെ തവണയാണ് കാല് നഷ്ടപെട്ടു ജീവിത നൈര്യാശത്തില് കഴിയുന്നവര്ക്ക്സൗജ്യമായി കാല് നല്‍കുന്നത്.മാനസിക സമ്മര്ദ്ധമനുഭവിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്, സാമ്പത്തിക മായി പിന്നാക്കം നില്ക്കുന്ന പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്ക് പഠന സഹായം തുടങ്ങിയവയും പ്രകാശിന്റെ നേതൃത്വത്തില്‍ ചെയ്ത് വരുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍