ലോകസമാധാനം ധാര്‍മ്മിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ: കെ ടി ഹംസ മുസ്ലിയാര്.
ബത്തേരി: കലുഷിതമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ധാര്‍മ്മിക വിദ്യാഭ്യസത്തിലൂടെ മാത്രമേ ലോകസമാധാനം സാധ്യമാവുകയുള്ളൂ എന്ന് സമസ്ത ജില്ല പ്രസിഡണ്ട് കെ ടി ഹംസ മുസ്ലിയാര് അഭിപ്രായപ്പെട്ടു.സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വയനാട് ജില്ല കമ്മിറ്റി മദ്രസകള്‍ക്ക് നേതൃത്വം നല്കുന്ന ഉസ്താദുമാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച സദര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമം മുസ്തഫ ഹാജി ചീരാല്‍ പതാക ഉയര്‍ത്തി .എം എം ഇമ്പിച്ചിക്കോയ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ല പ്രസിഡണ്ട് കെ ടി ഹംസ മുസ്ലിയാര് സദര്‍ സംഗമം ഉദ്ഘാടനം ചെയ്തു. റഫീഖ് സകരിയ്യ ഫൈസി വിഷയാവതരണം നടത്തി. അബൂബക്കര്‍ റഹ്മാനി, ഹംസ ദാരിമി തെനേരി എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തിയ സംഗമത്തില്‍ , വി മൂസക്കോയ മുസ്ലിയാര്. എസ് മുഹമ്മദ് ദാരിമി, എം മുഹമ്മദ് ജമാല്‍ സാഹിബ്, ഹസന് മുസ്ലിയാര്, ഇബ്രാഹിം മാസ്റ്റര്‍, പി സി ഇബ്രാഹിം ഹാജി, ഇബ്രാഹിം ഫൈസി വാളാട് ,കാഞ്ഞായിമമ്മുട്ടി മുസ്ലിയാര്, മുഹമ്മദ് കുട്ടി ഹസനി, മുഹ്യുദ്ധീന്‍ കുട്ടി യമാനി, ഹാരിസ് ബാഖവി കമ്പളക്കാട്, ശൗക്കത്തലി മൗലവി വെള്ളമുണ്ട ,മുസ്തഫ ദാരിമി കല്ലുവയല്‍, സൈനുല്‍ ആബിദ് ദാരിമി, ഹംസ മുസ്ലിയാര്, അലി യമാനി, സൈദ് മുസ്ലിയാര് പഴേരി.ഉമര്‍ ഫൈസി, ഹംസ ഫൈസി ആനപ്പാറ, കാഞ്ഞായി ഉസ്മാന്എന്നിവര് സംസാരിച്ചു.സംഗമത്തിന് അഷ്റഫ് ഫൈസി പനമരം സ്വാഗതവും എം,കെ ഇബ്രാഹിം മുസ്ലിയാര് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍