കൊട്ടാട് പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍
ബത്തേരി:ബത്തേരികൊട്ടാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരി.യല്‍ദോ മോര് ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ഒക്ടോബര്‍ 1,2 തീയ്യതികളില്‍ നടക്കും.ഒക്ടോബര്‍ 1ന് വൈകുന്നേരം 4മണിക്ക് വികാരിമാരായ ഫാ.മാത്യൂസ് കുപ്പമഠം,ഫാ.ജോര്‍ജ്ജ് നെടുന്തള്ളില്‍ എന്നിവര്‍ ചേര്‍ന്ന് കൊടിഉയര്‍ത്തും.തുടര്‍ന്ന് കൊട്ടാട് പരി.യല്‍ദോ മോര് ബസേലിയോസ് ബാവയുടെ നാമത്തിലുള്ള കുരിശുപള്ളിയില്‍ സന്ധ്യാ പ്രാര്‍ത്ഥന നടക്കും.ഒക്ടോബര്‍ 2ന് രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥന, 8 മണിക്ക് ഫാ.റെജി പോള്‍ ചവര്‍പ്പനാല്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും.തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന,പ്രദക്ഷിണം,ലേലം,പൊതു നേര്‍ച്ചയോടുകൂടി ഒരു മണിക്ക്പെരുന്നാളിന് കൊടിയിറങ്ങും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍