പൂതാടി പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍
കേണിച്ചിറ:പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ഒക്ടോബര്‍ 2,3 തീയ്യതികളില്‍ നടക്കും.ഒക്ടോബര്‍ 2ന് വൈകുന്നേരം 4 മണിക്ക് വികാരിമാരായ ഫാ.മത്തായി കുഞ്ഞ് ചാത്തനാട്ടുകുടി,ഫാ.ബൈജു മനയത്ത് എന്നിവര്‍ ചേര്‍ന്ന് കൊടി ഉയര്‍ത്തും.തുടര്‍ന്ന് താഴമുണ്ട പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന കുരിശുപള്ളിയില്‍ സന്ധ്യാ പ്രാര്‍ത്ഥന നടക്കും.ഒക്ടോബര്‍ 3ന് രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥന,8 മണിക്ക് വി.മൂന്നിന്മേല് കുര്‍ബ്ബാന,മദ്ധ്യസ്ഥ പ്രാര്‍ത്ഥന,പ്രദക്ഷിണം,ലേലം,പൊതു നേര്‍ച്ച എന്നിവ നടക്കും.ഒരു മണിക്ക് പെരുന്നാളിന് കൊടിയിറങ്ങും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍