ചീയമ്പം പള്ളിയില്‍ തിരുനാളിന് കൊടിയേറി
പുല്‍പ്പള്ളി:സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ പുല്‍പ്പള്ളി ചീയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ 10 ദിവസം നീണ്ടു നില്ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.പരിശുദ്ധ ബാവായുടെ പാദസ്പര്ശത്താല് അനുഗ്രഹിക്കപ്പെട്ട തലശ്ശേരിയിലെ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നിന്നും പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ച് വിവിധ ദേവാലയങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ആഘോഷമായി ദേവാലയത്തില്‍ എത്തിച്ച കൊടി ഫാ.കുര്യാക്കോസ് ഐക്കരക്കുഴി ,ഫാ. എല്‍ദോ കൂരന്‍ താഴത്തുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയതോടെ തിരുനാളിന് തുടക്കമായത്.തുടര്‍ന്ന് വിശുദ്ധ കുര്‍ബാനക്ക് ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍ കാര്‍മ്മികത്വം വഹിച്ചു.ഒക്ടോബര്‍ 1,2,3, തിയതികളിലാണ് പ്രധാന തിരുനാള്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍