യുവജന നിരാഹാരം പ്രഖ്യാപന കണ്വെന്ഷന് ഇന്ന് വ്യാപാരഭവനില്‍
ബത്തേരി: ദേശീയ പാതയിലെ യാത്രാ നിരോധനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് യുവജനങ്ങള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഒരുക്കങ്ങള്‍ക്കായുള്ള കണ്വെന്ഷന് ഇന്ന് നടക്കും.ഇന്ന് വൈകുന്നേരം 4.30 ന് വ്യാപാരഭവനിലാണ് കണ്വെന്ഷന്.വിവിധ സംഘടന ഭാരവാഹികളും പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. സമരത്തിന് വിവിധ പ്രസ്ഥാനങ്ങളും മതസാമുദായിക സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്.സെപ്തബര്‍ 25 ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് നിരാഹാര സമരം ആരംഭിക്കും.ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ചെയര്‍മാനായ എന്‍.എച്ച് 766 പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സമരം. യാത്ര നിരോധനം പിന്‍വലിക്കുക ജനങ്ങള്‍ തെരുവിലേക്ക് എന്നതാണ് മുദ്രാവാക്യം. യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, യുവമോര്‍ച്ച, എ.ഐ.വൈ.എഫ്, എസ്. എന്‍.ഡി.പി യൂത്ത് മൂവ്മെന്റ് തുടങ്ങി സമൂഹത്തിലെ എല്ലാ യുവജനപ്രസ്ഥാനങ്ങളും ചേര്‍ന്നാണ് നിരാഹാര സമരം. സംഘടനകളുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ നിരാഹാര സമരം നടത്തുമ്പോള്‍ മറ്റ് യുവജന നേതാക്കള്‍ ഉപവാസമനുഷ്ഠിക്കും.വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളും ബിഷപ്പുമാര്‍ അടക്കമുള്ള മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും സമര പന്തലിലെത്തുമെന്ന് സമരസമിതി ഭാരവാഹികളായ റ്റിജി ചെറുതോട്ടില്‍, ആര്.രാജേഷ് കുമാര്‍, എം.എസ് ഫെബിന്, അസീസ് വേങ്ങൂര്‍, സിനീഷ് വാകേരി, പി. സംഷാദ് എന്നിവര്‍ അറിയിച്ചു. യുവജനങ്ങളുടെ അനിശ്ചിതകാല നിരാഹാരത്തിനെ എസ്.എന്‍.ഡി.പി ബത്തേരി യൂണിയന് പിന്തുണക്കുമെന്ന് ചെയര്‍പേഴ്സണ്‍ ശാരദ നന്ദന് അറിയിച്ചു. എക്യുമെനിക്കല്‍ ഫോറം പിന്തുണ അറിയിച്ചു.ഫാ.ജെയിംസ് പുത്തന്‍പറമ്പില്‍, വര്‍ഗീസ് കാട്ടാംമ്പള്ളി, രാജന് തോമസ്, വി.പി തോമസ് പ്രസംഗിച്ചു.പൂമല റസിഡന്റ്സ് അസോസിയേഷന് പിന്തുണ അറിയിച്ചു.പ്രസിഡന്റ് പ്രതീഷ് വര്‍ഗീസ്, ടി.രാജന്, സിബിച്ചന് കരിക്കേടം പ്രസംഗിച്ചു.ഫ്ലാക്സ് ക്ലബ്ബ് പിന്തുണ അറിയിച്ചു.അജയ് ഐസക്, ആന്റോ ജോര്‍ജ്, ഷിനോജ് പാപ്പച്ചന് പ്രസംഗിച്ചു. അമ്മായിപ്പാലം സ്നേഹക്കൂട് അയല്‍ക്കൂട്ടം പിന്തുണ അറിയിച്ചു.അനില്‍ വര്‍ഗീസ്,ഷിബി മാത്യു, പി.കെ സുരേന്ദ്രന് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍