നാഷണല്‍ സര്‍വീസ് സ്കീം മാതൃകാ ഹരിതഗ്രാമം പ്രഖ്യാപനം നടത്തി
പുല്‍പ്പള്ളി:ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്കീം പുല്‍പ്പള്ളി ക്ലസ്റ്ററിന്റെ മാതൃകാ ഹരിത ഗ്രാമ പ്രഖ്യാപനം നടന്നു.സമഗ്രമായ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ സ്വയം ശാക്തീകരിക്കപ്പെടുന്നതിനായി ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്കീം തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാമമാണ് മാതൃകാ ഹരിതഗ്രാമം.പുല്‍പ്പള്ളി പഞ്ചായത്തിലെ 13 വാര്‍ഡ് പുലയമൂല കോളനി ഉള്‍പ്പെടുന്ന പ്രദേശമാണ് മാതൃകാ ഹരിത ഗ്രാമമായി തെരെഞ്ഞെടുക്കപ്പെട്ടത്.ആരോഗ്യം,ഐശ്വര്യം,സന്തുഷ്ടി എന്നീ മേഖലകളെ അടിസ്ഥാനമാക്കിയാണ് തെരെഞ്ഞെടുക്കുന്നത്.പ്രഖ്യാപന ചടങ്ങ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.ആര് ജയരാജ്, പ്രിന്‍സിപ്പാള്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂള്‍, രജീഷ് എ.വി,എം.സി.സാബു,നിഷ വര്‍ഗ്ഗീസ്, സീനാ ഔസേഫ്,സജി.പി.എന്‍ ,സുരേഷ് ബാബു ,നവിത തുടങ്ങിയവര്‍ സംസാരിച്ചു.പുല്‍പ്പള്ളി ക്ലസ്റ്ററിലെ 10 സ്കൂളിലെ യൂണിറ്റുകള്‍ മാസത്തിലൊരിക്കല്‍ ഈ ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി ഖരമാലിന്യ സംസ്ക്കരണം, ഹരിത ചട്ട പാലനം, ഭക്ഷ്യ സ്വയംപര്യാപ്തത, തണ്ണീര്‍ത്തട സംരക്ഷണം, ഔഷധതോട്ട നിര്‍മ്മാണം, ഉപജീവനത്തിനാവശ്യമായ സാഹചര്യങ്ങളൊരുക്കല്, ബോധവത്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍